‘പ്രകൃതിക്ക് കാവലാവുക’ എന്ന സന്ദേശവുമായി പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം


131 -ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ഭാഗമായി മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ ചുമതലയിലുള്ള മാരാമണ്‍ കണ്‍വന്‍ഷന്‍ പരിസ്ഥിതി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2026 ജനുവരി 31 ശനിയാഴ്ച 1.30 ന് 'പ്രകൃതിക്ക് കാവലാവുക' എന്ന സന്ദേശവുമായി പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം സംഘടിപ്പിക്കുന്നു. അന്നേദിവസം ഉച്ചക്ക് 1.30ന് കടവില്‍ മാളിക, ചെറുകോല്‍പ്പുഴ കടവുകളില്‍ നിന്ന് ആരംഭിക്കുന്ന ജലയാത്ര വിവിധ കേന്ദ്രങ്ങളില്‍ പരിസ്ഥിതി സൗഹൃദ സന്ദേശങ്ങള്‍ കൈമാറി വൈകുന്നേരം 4.30ന് മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ സമാപിക്കും. ഇരു കേന്ദ്രങ്ങളില്‍ നിന്നും ഏഴോളം വള്ളങ്ങളിലായി ജനങ്ങള്‍ യാത്രയില്‍ അണിചേരും. മാരാമണ്‍ കണ്‍വന്‍ഷന്റെ ആരംഭകാല ഓര്‍മ്മകള്‍ പുതുക്കി പരമ്പരാഗത വേഷങ്ങളിലാവും സ്ത്രീകളും പുരുഷന്‍മാരും വള്ളത്തില്‍ യാത്ര ചെയ്യുക. വള്ളത്തില്‍ ഒരുക്കുന്ന ചൂട്ടുകറ്റകളും റാന്തല്‍ വിളക്കുകളും പഴയ കാല കണ്‍വന്‍ഷന്‍ യോഗങ്ങളെയും യാത്രകളെയും അനുസ്മരിപ്പിക്കുന്നതാവും. ആറാട്ടുപുഴ തരംഗം മിഷന്‍ ആക്ഷന്‍ സെന്ററിലും അയിരൂര്‍ പുല്ലേലി കടവിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും യാത്രക്ക് സ്വീകരണം ഒരുക്കും. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്‍. എസ്. എസ് യൂണിറ്റ് പ്രവര്‍ത്തകര്‍ തെരുവ് നാടകങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ സന്ദേശം കൈമാറും. വൈകുന്നേരം 4.30ന് മാരാമണ്‍ മണല്‍പ്പുറത്തു ചേരുന്ന പരിസ്ഥിതി സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.
MAR THOMA EVANGELISTIC ASSOCIATION